മിശ്രവിവാഹത്തിന്റെ പേരില്‍ ദളിതരുടെ 285 കുടിലുകള്‍ തീയിട്ടു

ധര്‍മ്മപുരി: ദളിത് യുവാവ് വിവാഹം ചെയ്ത ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജനക്കൂട്ടം ദളിതരെ കൂട്ടത്തോടെ ആക്രമിച്ചു, ഇവര്‍ താമസിക്കുന്ന മൂന്ന് ഗ്രാമങ്ങളിലെ വീടുകള്‍ അഗനിക്കിരയാക്കി.  285 വീടുകളാണ് കത്തിച്ച് ചാമ്പലാക്കിയത.

മൂവായിരത്തോളം വരുന്ന ജനക്കൂട്ടം ദളിത്  ഗ്രാമങ്ങളെ ആക്രമിച്ചത്. അണ്ണാനഗര്‍, നാഥം, കൊണ്ടപ്പെട്ടി, എന്നീ ഗ്രാമങ്ങളാണ്.

ദളിത് യുവാവായ ഇളവരശന്‍ ഉന്നത ജാതിയില്‍പെട്ട ദിവ്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇതെ തുടര്‍ന്ന് ദിവ്യയുടെ അച്ഛന്‍ നാഗരാജന്‍ ആത്മഹത്യ ചെയ്തതാണ് ജാതിക്കോമരങ്ങളെ പ്രകോപിപ്പിച്ചത്.

വീട് നഷ്ടപ്പെട്ടവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറുപതുപേരെ അറസ്റ്റു ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.