മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനം.

കല്‍പ്പറ്റ : മില്‍മ പാലിന് ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ തത്വത്തില്‍ തീരുമാനമായി. അന്തിമ തീരുമാനം ഈ മാസം 11 ന് ഉണ്ടാകും. പുതുക്കിയ വില ഈ മാസം 14 ന് നിലവില്‍ വരും. മില്‍മയുടെ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.

മില്‍മയുടെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മില്‍ം എംഡി വി കെ പഥക്, ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ്, മൂന്ന് മേഖല എംഡി മാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഡീസല്‍ വില വര്‍ജദ്ധനവിനും വൈദ്യുതിനിരക്കിനും പിന്നാലെയാണ് പാല്‍ നിലയും കുത്തെ കൂട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാലിത്തീറ്റ വില 250 രൂപ വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.