മിനി ലോറി മതിലിലിടിച്ചു; ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊടപ്പാളിയില്‍ വീണ്ടും അപകടം.ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. അപകടത്തില്‍ ലോറിഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. പടിഞ്ഞാറെക്കര സ്വദേശി കിണറ്റില്‍കര രാജന്‍(55)നാണ് മരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം സംഭവിച്ചത്.

മണലിറക്കാന്‍ പുറത്തൂരില്‍നിന്നെത്തിയതായിരുന്നു. മണല്‍ ഇറക്കി തിരിച്ചുപോകുന്നവഴിയിലാണ് അപകടം സംഭവച്ചത്.
ഒരുവാഹനത്തിന് സൈഡ് നല്‍കവെ നിയന്ത്രണം വിട്ട് റോഡിന പടിഞ്ഞാറുവശത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.

ഭാര്യ : ദാക്ഷായണി. മക്കള്‍ : രാജേഷ്, രജ്ഞുഷ.