മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

വള്ളിക്കുന്ന്: ബൈക്കും മിനി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സഹയാത്രികന്‌ ഗുരുതരമായി പരിക്കേറ്റു. ബേപ്പൂര്‍ സ്വദേശി മീത്തലകത്ത് ഹംസകോയയുടെ മകന്‍ മുഹമ്മദ് ജസീര്‍(29) ()(() 90(29)ആണ് മരിച്ചത്. കൂടെയാത്രചെയ്തിരുന്ന ബേപ്പൂര്‍കല്ലത്തറ സലാത്ത് മന്‍സിലില്‍ അവറാന്‍ കോയയുടെ മകന്‍ മുഹമ്മദ് ഷഫീഖി(29)നെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ 7.30 മണിക്കാണ് ചെട്ട്യാര്‍മാട് പെട്രോള്‍ പമ്പിനു സമീപമാണ് അപകടം നടന്നത്. കടക്കാട്ടുപാറയില്‍ നിന്ന് ചേളാരി വഴി ഫറോക്കിലേക്ക് പോവുകയായിരുന്ന മിനിബസ്സുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം .

ഇടിയെ തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. ജസീര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഭാര്യ: മുഫീദ, ആറുമാസം പ്രായമുള്ള റിദ്‌വാന്‍ ഏകമകനാണ്. സഹോദരങ്ങള്‍:നസീര്‍, ജംഷീറ,ഫാത്തിമത്ത്,സുഹറ.