മിനിബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം.

വാഗമണ്‍: മിനിബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍മരിച്ചു. ഈരാറ്റുപേട്ടക്കടുത്ത് വെള്ളിക്കുളത്താണ് ,സംഭവം. ആലപ്പുഴ മുഹമ്മ സ്വദേശികളാണ് മരിച്ചത. ആലപ്പുഴയില്‍ നിന്നുള്ള വാദ്യമേളസംഘമാണ് അപകടത്തില്‍പെട്ടത്. പുള്ളിക്കാനത്ത് ഒരു പരിപാടി അവതരിപ്പിച്ച ശേഷം മുഹമ്മയിലേക്കുള്ള മടക്കയാത്രയിലാണ് അപകടം സംഭവിച്ചത്

ബസ്സില്‍ 22 പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 150 അടി താഴ്ച്ചയുള്ള കൊക്കയിലേക്കാണ് ബസ്സ് മറിഞ്ഞത്. മൂന്നു പേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.

ഡ്രൈവര്‍ ഉറങ്ങിയതായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.