മിത്രാ കുര്യന്‍ വിവാഹിതയാവുന്നു

മലയാളികളുടെ പ്രിയ താരം മിത്രാ കുര്യന്‍ വിവാഹിതയാകുന്നു. ഒരു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിത്രയുടെ വിവാഹം. പ്രശസ്ത കീബോര്‍ഡിസ്റ്റും സിനിമാ ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്ല്യം ഫ്രാന്‍സിസാണ് മിത്രയുടെ മനസ്സ് കീഴടക്കിയത്.

ഒരു വിദേശ പര്യടനത്തിനിടയിലാണ് ഇരുവരും ആദ്യമായി കാണുന്നത് പിന്നീട് പ്രണയത്തിലാവുകയായിന്നു വെന്നും മിത്ര പറഞ്ഞു.

വികെ പ്രകാശിന്റെ ഗുലുമാല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന മിത്ര സിദ്ദിഖിന്റെ ബോഡി ഗാര്‍ഡിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ലണ്ടന്‍ ബ്രിഡ്ജാണ് ഇനി മിത്രയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.