മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഉപഹാരം സി.ഇബ്രാഹിം ഹാജിക്ക്

Story dated:Thursday May 14th, 2015,11 50:am
sameeksha sameeksha

6x4 01 (1)തിരൂരങ്ങാടി: ചെമ്മാട് ദയ ചാരിറ്റി സെന്ററിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഉപഹാരം പരപ്പനങ്ങാടിയിലെ സി.ഇബ്രാഹിം ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
നിര്‍ധന രോഗികള്‍ക്ക് വിവിധ രീതിയിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിലും അതിന് വേണ്ട വിഭവ സമാഹരണ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി സി.ഇബ്രാഹിം ഹാജി നടത്തി വന്ന വിലപ്പെട്ട സേവനങ്ങള്‍ പരിഗണിച്ചാണ് ദയ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അദ്യക്ഷത വഹിച്ചു . അബ്ദുല്‍ വഹാബ് എം.പി , പി.എം.എ സലാം ,സി.ച്ച് മഹ് മൂദ് ഹാജി  , ട , സി. അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
ടി.പി.എം ബഷീര്‍ സ്വാഗതവും എം.സൈതലവി നന്ദിയും പറഞ്ഞു