മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നു; തീരുമാനം നവംബറില്‍

മുംബൈ : മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് സച്ചിന്‍ തന്റെ തീരുമാനം അറിയിച്ചത്.

അടുത്തകാലത്തായി തന്റെ പ്രകടനം മോശപ്പെട്ടതാണെന്നും തനിക്കിപ്പോള്‍ 39 വയസ്സായെന്നും എനി വരാന്‍ നല്ലൊരു കാലമുണ്ടെന്ന് തനിക്ക് വ്ശ്വാസമില്ലെന്നും അദേഹം പറഞ്ഞു. അതെ സമയം ഏതെല്ലാം തരം ക്രിക്കറ്റുകളില്‍ നിന്നു മാറിനില്‍ക്കണം എന്നക്കാര്യം തന്റെ മനസ്സു പറയുന്നതുപോലെയായിരിക്കുമെന്നും അദേഹം പറഞ്ഞു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നവംബറില്‍ ഉണ്ടാകുമെന്നും സച്ചിന്‍ വ്യക്തമാക്കി.

ഏറെ നാളായി സച്ചിന്റെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടയിലാണ് സച്ചിന്‍ തന്റെ വിരമിക്കല്‍ തീരുമാനം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.