മാസം 200 യൂണിറ്റില്‍ കൂടിയാല്‍ 11 രൂപ നല്‍കണം; വൈദ്യുതി ബോര്‍ഡ്

ലോഡ്‌ഷെഡ്ഡിങ് തുടരും

തിരു: മാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോത്തക്കളില്‍ നിന്ന് 11 രൂപ ഈടാക്കണമെന്ന് വൈദ്യുതിബോര്‍ഡ്്.

ലോഡ്്‌ഷെഡ്ഡിങ് ജൂണ്‍വരെ നീട്ടണമെന്നും ബോര്‍ഡ് റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് ശമ്പളംപോലും നല്‍കാനാകാത്ത കടുത്ത പ്രതിസന്ധിയിലേക്കാണ് ബോര്‍ഡ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കമ്മീഷനെ അറിയിച്ചു. 720 കോടി രൂപ ചാര്‍ജായി പിരിഞ്ഞുകിട്ടുമ്പോള്‍ ഇതില്‍ 700 കോടിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ചെലവഴിക്കേണ്ടി വരുകയാണെന്ന്് ബോര്‍ഡിന്റെ വാദം.