മാവോവാദി സാന്നിദ്ധ്യം; ആശങ്ക വേണ്ട മുഖ്യമന്ത്രി

ദില്ലി: കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനമേഖലകളില്‍ മാവോവാദികളുടെ സാന്നിധ്യ ഉറപ്പാക്കിയിട്ടുണ്ടെന്നും എന്നാല്‍ ആകാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും നാളെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സേനയെ വിളിക്കേണ്ടതില്ലെന്നും മുഖ്യമന്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്നലെ കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരകൊല്ലിയിലെ ചിറ്റാരി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയ സമയത്ത് യാദൃശ്ചികമായി സമന്‍സ് നടത്താനെത്തിയ മഫ്ടിയിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടിരുന്നു. ഇവരാണ് ഉടനെ ഈ സംഘത്തെ കണ്ട കാര്യം പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അറിയിച്ചത്.

ആയുധധാരികളായ ഒരുസംഘം കോളനിയിലെ താമസക്കാരനായ ബാബുവിനോട് അരിയും സാധനങ്ങളും വാങ്ങിവരാന്‍ ആവശ്യപ്പെട്ട് പണം നല്‍കുകയായിരുന്നത്രെ. ബാബു തൊട്ടടുത്ത കടയില്‍ നിന്ന് സാധം വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ പൈതല്‍ മലഭാഗത്തേക്ക് നീങ്ങിയതായാണ് ബാബു പറഞ്ഞത്. സംഘത്തില്‍ ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.