മാല മോഷണക്കേസ്‌;യുവനടന്‍ അറസ്‌റ്റില്‍

Untitled-1 copyതിരുവനന്തപുരം; മാല മോഷണക്കേസില്‍ യുവനടന്‍ അറസ്‌റ്റിലായി. റിലിസിങ്ങിന്‌ തയ്യാറായി നില്‍ക്കുന്ന പുതിയ ചിത്രത്തില്‍ മാല മോഷ്ടാവായി വേഷമിട്ട ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്‌ എന്ന തവള അജിത്ത്‌(23) ആണ്‌ പോലീസ്‌ പിടിയിലായത്‌. സിറ്റി ഷാഡോ പോലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആറംഗ മാല മോഷണ സംഘത്തിലെ പ്രധാനിയാണ്‌ അജിത്ത്‌.

ഇരുപത്തി മൂന്ന്‌ കാരനായ യുവന നടന്‍ 56 പേരുടെ സ്വര്‍ണമാലകളാണ്‌ ഇതുവരെ മോഷിടിച്ചത്‌. ആഢംബര ജീവിതം നയിക്കാനാണ്‌ അജിത്ത്‌ ഉള്‍പ്പെടെയുള്ള പ്രതികള്‍ മാല മോഷ്ടിച്ചിരുന്നതെന്ന്‌ പോലീസ്‌ പറയുന്നു. ഗോവയിലെയും മുംബൈയിലെയും പബ്ബുകളായിരുന്നു ഇവരുടെ പ്രധാന താവളം. അനാശാസ്യത്തിനായി മാത്രം സംഘം ഗോവയില്‍ ചെലവഴിച്ചത്‌ പത്തു ലക്ഷം രൂപയാണ്‌. വിലകൂടിയ ബൈക്കുകളും ബൈക്ക്‌ റേസിങ്ങുമായിരുന്നു സംഘത്തിന്റെ മറ്റ്‌ ഹോബികള്‍.

എറണാകുളം, തൃശൂര്‍,മലപ്പുറം,പത്തനംതിട്ട,ആലപ്പുഴ എന്നിവിടങ്ങളിലും സംഘം മാല മോഷണം നടത്തിയിരുന്നു.