മാലിയില്‍ തിരഞ്ഞെടുപ്പ് ഉടന്‍വേണം; നഷീദ്.

മാലിദ്വീപില്‍ ഉടന്‍തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രസിഡന്റ് പദത്തില്‍ നിന്നും പുറത്താക്കപ്പെട്ട മുഹമ്മദ് അല്‍ നഷീദ് ആവശ്യപ്പെടുകയുണ്ടായി.

ഉടനടി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ തന്റെ അനുയായികളും താനും തെരുവ് പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മാലിയിലെ സാധാരണക്കാരെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന താന്‍ ഒരിക്കലും അന്താരാഷ്ട്ര സമൂഹത്തെ ആശ്രയിക്കുന്നല്ലെന്നും നഷീദ് കൂട്ടിച്ചേര്‍ത്തു.