മാലിന്യ നിര്‍മാര്‍ജ്ജന ശുചിത്വ ഗ്രാമം .

kari bagപരപ്പനങ്ങാടി :മലപ്പുറം നെഹ്‌റു യുവ കേന്ദ്രയും പരപ്പനങ്ങാടി ചാപ്പപ്പടി ഷൈന്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കച്ച മാലിന്യ നിര്‍മാര്‍ജ്ജന ബോധവല്‍ക്കരണവും ജൈവകൃഷി പ്രാധാന്യം എന്ന വിഷയത്തില്‍ ഏകദിന പഠന ക്യാമ്പും  അങ്ങാടി ജി.എം.എല്‍.പി സ്കൂളില്‍ വെച്ച് നഗരസഭാ അധ്യക്ഷ വി വി. ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.കൌൺസിലർ സക്കീനക്കോയ അധ്യക്ഷയായി .എൻ. വൈ. സി. പി ടി അമീർ മുഖ്യ പ്രഭാഷണം നടത്തി .മുഹമ്മദ്‌ നസീം ,ഒ .സുബ്രഹ്മണ്ണിയന്‍, റസാഖ് മുല്ലപ്പാട്ട് എന്നിവര് വിവിധ വിഷയങ്ങളിൽ‍ ക്ലാസ്സെടുത്തു.‍  ഷൈന്‍ ക്ലബ് നല്‍കുന്ന പേപ്പര്‍ കാരി ബാഗ് വിതരാണോദ്ഘാടനം നഗരസഭാ ഉപാധ്യക്ഷന്‍ എച്ച് ഹനീഫയും പച്ചക്കറി തൈ വിതരണോദ്ഘാടനം റസാഖ് മുല്ലപ്പാട്ടും നിര്‍വ്വഹിച്ചു .കൌൺസിലർ സുമംഗലി ,സലിം വടക്കൻ ,ഹെഡ് ടീച്ചർ ശമീമ ,പറപ്പൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ റഹീം ,എൻ വൈ സി അഭിജിത്ത് ,എ കെ നിസാർ ,അഷ്‌റഫ്‌ കുരിക്കൾ ,സി പി നൗഫൽ ,കെ റഷീദ് ,വി മനാഫ്,ഹാരിസ്  പ്രസംഗിച്ചു .