മാര്‍ക്കുകുറഞ്ഞതിന് മകളെ യാചകയാക്കി.

മൈസൂര്‍ : ‘സ്ഫടിക’ത്തിലെ ചാക്കോമാഷിന് മൈസൂരില്‍ ഒരു പിന്‍ഗാമി. പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതിന് സ്വന്തം മകളെ ഭിക്ഷതെണ്ടിച്ച് ശിക്ഷ നടപ്പാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിലാണ് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളെ വീടിനടുത്തുള്ള അമ്പലത്തിനു മുന്നില്‍ ഭിക്ഷ തെണ്ടിച്ച് ശിക്ഷിച്ചത്.
സംഭവം അറിഞ്ഞ ഒരു എന്‍.ജി.ഒ സംഘടനയുടെ ആളുകള്‍ പോലീസിലറിയിക്കുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.
ജീവിതത്തിന്റെ കഠിനമുഖം പഠിച്ചറിയാനാണ് ഇത് ചെയ്തതെന്നാണ് കോഫി പ്ലാന്ററുകൂടിയായ പിതാവിന്റെ ഭാഷ്യം. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ്.