മാരുതികാറുകളുടെ വില 17,000 രൂപ വരെ കൂടും.

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് കാറുകളുടെ വില ഉയര്‍ത്തുന്നു. ബജറ്റില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. 17,000 രൂപ വരെയാണ് വര്‍ദ്ധന. മാരുതി 800 മുതല്‍ എസ് എക്‌സ് 4 വരെയുള്ള മോഡലുകള്‍ക്കെല്ലാം വില ഉയര്‍ന്നിട്ടുണ്ട്.

ഓള്‍ട്ടോക്ക് 4,200 രൂപ മുതല്‍ 5,900 വരെയും ഓള്‍ട്ടോ കെ 10 ന് 5500-5700 രൂപ വരെയും കൂടും. വാഗണ്‍ ആറിന്റെ വില 6000 മുതല്‍ 7600 വരെ കൂടും. സ്വിഫ്റ്റിന് 7700-11900രൂപയും സ്വിഫ്റ്റ് ഡിസയറിന് 8500-12700 രൂപയുമാണ് വര്‍ധിക്കുക. എസ് എക്‌സ് 4നാണ് ഏറ്റവുമധികം വര്‍ധന. 9400-17000 രൂപയാണ് കൂടുക.