മാരത്തോണ്‍ ചുംബനം നടത്തിയ ദമ്പതികള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

തായ് ദമ്പതികളുടെ മാരത്തോണ്‍ ചുംബനം ഒന്നൊന്നര കിസ്സായിപ്പോടെന്ന് ബാങ്കോങ്കുകാര്‍. അവരെ കുറ്റം പറായന്‍ വയ്യ കാരണം ഈ തായ് ദമ്പതികള്‍ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും 58 സെക്കന്റും.

44 കാരനായ എക്കാച്ചായ് തിരനരാട്ടും 33 കാരിയായ ലക്‌സാനയുമാണ ലോങ് ലിപ് ലോക്ക് നടത്തി ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്തിരിക്കുന്നത്. കിപ്ലൈസ് ബീലീവ് ഇറ്റ് ഓര്‍ നോട്ടാണ് വാലന്റൈസ് ഡേയ്ക്ക് ചുംബനമത്സരം സംഘടിപ്പിച്ചത്. ടോയ്‌ലറ്റില്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ പോലും ചുണ്ടുകള്‍ വേര്‍പ്പെടുത്താതെ മുഴുവന്‍ സമയം ചുംബനത്തിലേര്‍പ്പെടുക എന്നതായിരുന്നു മത്സരത്തിലെ നിബന്ധനകള്‍.

വിജയികള്‍ക്ക് 3,300 ഡോളറുകളും രണ്ട് വജ്രമോതിരങ്ങളും സമ്മാനമായി ലഭിച്ചു.