മാരകകീടനാശിനികള്‍ക്കെതിരെ കൃഷിവകുപ്പിന്റെ സംസ്ഥാന തല കാമ്പയിന്‍

AGRICULTUREമലപ്പുറം: വിഷവിമുക്ത പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പരമാവധി ഉല്‌പാദനവും വിപണനവുംലക്ഷ്യമിട്ട്‌ ,കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത്‌ തടയുവാനായി,കൃഷിവകുപ്പ്‌ സംസ്ഥാന തലത്തില്‍ കാമ്പയിന്‍ ആരംഭിച്ചു. 40 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ ഒക്‌ടോബര്‍ 7 ന്‌ അവസാനിക്കും.

കാമ്പയിന്‍ കാലയളവില്‍ ,കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ച്‌ , രാസകീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്‌ടിക്കുന്ന സാമൂഹ്യവിപത്തുകളെക്കുറിച്ചു ംരാസകീടനാശിനിക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളെക്കുറിച്ചും,മറ്റുകൃഷിരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക്‌ പരിശീലനം നല്‍കും. ഒപ്പംസംസ്ഥാനത്ത്‌ നിരോധിച്ചിട്ടുള്ള കീടനാശിനികളെക്കുറിച്ചും നിയന്ത്രണ വിധേയമായി മാത്രംവിതരണംചെയ്യേണ്ട കീടനാശിനികളെസംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‌പനക്കാര്‍ക്കുംഅവബോധം നല്‍കുകയുംചെയ്യും.