മായാവതിയുടെ മായാജാലത്തിന് മുലായത്തിന്റെ ചുവപ്പുകൊടി

ഉത്തര്‍ പ്രദേശില്‍ അവസാനിച്ച നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുലായംസിംഗിന്റെ സമാജ് വാദി പാര്‍ട്ടി മായാവതി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന് എക്‌സിറ്റ്‌പോള്‍ വിലയിരുത്തല്‍.

സ്റ്റാര്‍ ന്യൂസ് – എ സി നെല്‍സണ്‍ എക്‌സിപ്പോളില്‍ എസ്പിക്ക് 160 സീറ്റും ബിഎസ്പിക്ക് 86 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക്് 80 ഉം കേണ്ഗ്രസ്ിന് 58 ഉം രാഷ്ട്രീയ ലോക്ദള്ളിന് 12 സീറ്റും ലഭിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ഹെഡ്‌ലൈന്‍ സര്‍േവ്വയില്‍ എസ്പിക്ക് 195 മുതല്‍ 210 വരെ സീറ്റും ബി എസ് പിക്ക് 88 മുതല്‍ 98 ഉം സീറ്റും ബിജെപിക്ക് 50-56 സീറ്റും കോണ്ഗ്രസ് -ആര്‍ എല്‍ സഖ്യത്തിന് 38-42 സീറ്റുമാണ് പ്രവചിച്ചത്.

ഏഴ് ഘട്ടങ്ങളിലായി നടന്ന ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.