മാപ്പിളപ്പാട്ടുകാരന്‍ രണ്ടത്താണി ഹംസ നിര്യാതനായി

randathani hamsaവെന്നിയൂര്‍: പ്രശസ്‌ത മാപ്പിളപ്പാട്ടു ഗായകന്‍ പൂക്കിപ്പറമ്പ്‌ വാളക്കുളം സ്വദേശി തൈവളപ്പില്‍ ഹംസ(രണ്ടത്താണി ഹംസ-60) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ദര്‍ഗകളിലും കല്യാണാഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്തതായിരുന്നു ഇദ്ദേഹത്തിന്റെ പാട്ടുകളിലെ മുഖ്യ പ്രമേയം മരണമായിരുന്നു.

മാറാക്കരയില്‍ തൈവളപ്പില്‍ മുഹമ്മദ്‌-കുഞ്ഞിപ്പാത്തു എന്നിവരുടെ മകനാണ്‌. പൂക്കിപ്പറമ്പ്‌ വാളക്കുളം സ്വദേശി സൈനബ, വേങ്ങര സ്വദേശി ഖദീജ എന്നിവര്‍ ഭാര്യമാരാണ്‌. കബീര്‍, ബഷീര്‍, അസ്‌കര്‍(ഗായകന്‍), ജാബിര്‍, അമീര്‍, കരീം, ഖാസിം, ലത്തീഫ്‌, സമീര്‍, നൂറുദ്ദീന്‍, അസ്‌മാബി, ഫൈറൂസ, നഫീസ, ആയിശാബി, സീനത്ത്‌ എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: അബ്ദുന്നാസര്‍, മുജീബ്‌ (ഇരുവരും സൗദി), നാസര്‍, സൈതലവി, റഹീം. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വാളക്കുളം കുണ്ടുകുളം ജുമുഅത്ത്‌ പള്ളി ഖബറസ്ഥാനില്‍ മയ്യിത്ത്‌ ഖബറടക്കി. സംഗീതരംഗത്തെ നിരവധി പേര്‍ മരണവീട്‌ സന്ദര്‍ശിച്ചു.