മാനേജ്‌മെന്റിന്റെ മര്‍ക്കട മുഷ്ട്ടി ; നഴ്‌സസ് സമരം ചര്‍ച്ചയില്‍ തീരുമാനമില്ല.

സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളമെങ്കിലും നഴ്‌സുമാര്‍ക്ക് നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ്ുകള്‍് തയ്യാറാകുന്നില്ല. ജീവിക്കാനായി സമരം ചെയ്യുന്ന

ലേക് ഷോര്‍, കോലഞ്ചേരി ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ കടുംപിടുത്തം തുടരുകയാണ്. ഇതാണ് ഈ ചര്‍ച്ചയും പരാജയപ്പെടാന്‍ ഇടയാക്കിയത്.

പ്രധാനമായും ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ക്കുന്നതിനായി തൊഴില്‍ വകുപ്പ് മിനിമം വേതനത്തെ സംബന്ധിച്ച് പുതിയ നിര്‍ദേശം മുേന്നാട്ടുവെച്ചെങ്കിലും ഇത് ് അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല. ഒരു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് 8662 രൂപയും മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് 10,000 രൂപയും അടിസ്ഥാന ശമ്പളം എന്നതാണ് തൊഴില്‍ വകുപ്പ്്് മുന്നോട്ടുവച്ച നിര്‍ദേശം. സര്‍ക്കാര്‍ മുേന്നാട്ട് വച്ച പുതിയ നിര്‍ദ്ദേശത്തിന്‍മേലുള്ള നിലപാട് 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് മാനേജ്‌മെന്റിനോടും സമരസമിതിയോടും മന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

തൊഴില്‍ വകുപ്പിന്റെ നിര്‍ദേശത്തോട് അനുകൂല നിലപാടാണ് നഴ്‌സുമാര്‍ക്കുള്ളത.്്. എന്നാല്‍ അമൃത ആശുപത്രിയിലെ സമരം പരിഹരിച്ചപ്പോള്‍ സംഭവിച്ചത് പോലൊരു പിഴവ് ഇവിടെ ഉണ്ടാവരുതെന്ന ഉറപ്പും വേണം എന്നാണ് നഴ്‌സുമാര്‍ പറഞ്ഞത്.

ചര്‍ച്ചയിലും ഇനിയും പരിഹാരമായില്ലെങ്കില്‍ 13-ാം തിയ്യതി മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ലേക് ഷോറിലെ നഴ്‌സുമാരുടെ സമര സംഘടനയായ യുഎന്‍എയുടെ തീരുമാനം.