മാധ്യമ ശില്പശാല സംഘടിപ്പിച്ചു

താനൂര്‍ : പ്രസ്സ് ഫോറം താനൂരിന്റെ ആഭിമുഖ്യത്തില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പത്ര പ്രവര്‍ത്തന ശില്പശാല സംഘടിപ്പിച്ചു. താനൂര്‍ ബി.ആര്‍.സി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചന്ദ്രികയുടെ മുന്‍ പത്രാധിപരുമായ കെ.പി.കുഞ്ഞിമൂസ ക്ലാസെടുത്തു. പത്ര പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കവി രാവണപ്രഭു നിര്‍വഹിച്ചു.
പ്രസ്സ് ഫോറം പ്രസിഡന്റ് ഉബൈദുള്ള താനാളൂര്‍ അധ്യക്ഷത വഹിച്ചു. ഇ.ആദര്‍ശ് സ്വാഗതവും പി.പ്രേമനാഥന്‍ നന്ദിയും പറഞ്ഞു.