മാധ്യമം വാരികയ്‌ക്കെതിരെ കേസെടുക്കും; ആര്യാടന്‍

മേഞ്ചേരി:  ഇ മെയിലല്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയ മാധ്യമം വാരികയ്‌ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മമ്പാട് എം ഇ എസ് കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീവ്രവാദബന്ധമുള്ള ആളില്‍നിന്നും ലഭിച്ച ഇ മെയില്‍ വിലാസങ്ങളിലെ വിവരങ്ങളാണ് പരിശോധിച്ചതെന്നും വാരിക ഇതില്‍ ഉള്‍പ്പെട്ടവെരെ ഒഴിവാക്കുകയും ഇല്ലാത്തവരെ ഇതിലേക്ക് തിരികി കയറ്റുകയുമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
മതസൗഹാര്‍ദം തകര്‍ക്കാനെ ഇത്തരം ചെയ്തികള്‍ ഇടായാക്കുകയൊള്ളു എന്നും ആര്യാടന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് ചെയ്തത് അവരുടെ ജോലിമാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.