മാധ്യമം ആഴ്ച്ചപതിപ്പിനെതിരെ കേസ്

തിരു : ഈ മെയില്‍ വിവാദത്തില്‍ മാധ്യമം ആഴ്ച്ചപതിപ്പിനെതിരെ കേസെടുക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസിനോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടെതായി സൂചന. ഈ മെയില്‍ വിവാദ ലിസ്റ്റില്‍ നിന്ന് മുസ്ലീം ഇതരപേരുകള്‍ നീക്കി മത സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്.
പൊതുസമൂഹത്തിന്റെ നന്‍മയ്ക്കാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും മാധ്യമത്തിനെതിരെ ഏത് കേസ് ചുമത്തിയാലും നിയമപരമായി നേരിടുമെന്നും മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഇതിന്റെ മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പത്രത്തിലൂടെ പുറത്ത് വിടുമെന്നും അദേഹം പറഞ്ഞു. കേരളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വിജു വി നായരാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയത്.
ഇന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ കടുത്ത വാക്‌പോരാട്ടം നടന്നിരുന്നു.