മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: നിരീക്ഷണത്തിന്‌ ഫ്‌ളയിങ്‌ സ്‌ക്വാഡ്‌

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനുമായി നിയമസഭാ മണ്‌ഡലങ്ങളില്‍ ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ രൂപവത്‌ക്കരിച്ചതായി ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തല്‍, മദ്യം, ആയുധങ്ങള്‍, സ്‌ഫോടക വസ്‌തുക്കള്‍, എന്നിവ കൈവശം വെക്കുകയോ കൈമാറ്റം ചെയ്യുക തുടങ്ങിയവയെക്കുറിച്ച്‌ സ്‌ക്വാഡ്‌ നിരീക്ഷണം നടത്തും. സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ്‌ ചെലവുകളുടെ കണക്കുകളുടെ പരിശോധന, പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചരണപ്രവര്‍ത്തനങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ നിരീക്ഷണം, വിഡിയോ റിക്കോഡിങ്‌ എന്നിവയും സ്‌കാഡിന്റെ മേല്‍ നോട്ടത്തില്‍ നടത്തും.
എ.ഡി.എം. ബി. കൃഷ്‌ണകുമാറിനെ ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ നോഡല്‍ ഓഫീസറായി നിയമിച്ചു. നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലാണ്‌ സ്‌ക്വാഡ്‌ പ്രവര്‍ത്തിക്കുക. ഓരോ സ്‌ക്വാഡിന്‌ കീഴിലും എ.എസ്‌.ഐ. റാങ്കില്‍ കുറയാത്ത ഒരു പൊലീസ്‌ ഓഫീസര്‍, രണ്ടോ മൂന്നോ ആംഡ്‌ പൊലീസ്‌ അംഗങ്ങള്‍, ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ ഹെഡ്‌ ഓഫീസില്‍ നിന്നുള്ള രണ്ട്‌ അംഗങ്ങള്‍, ഒരു വിഡിയോഗ്രാഫര്‍ തുടങ്ങിയവരാണ്‌ ഉണ്ടാവുക. അതത്‌ നിയമസഭാ മണ്‌ഡലങ്ങളിലെ സ്‌ക്വാഡിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പറും ചുവടെ കൊടുക്കുന്നു.
� കൊണ്ടോട്ടി – വി. ഗോപിനാഥന്‍ (അഡീഷനല്‍ തഹസില്‍ദാര്‍, കൊണ്ടോട്ടി) -9847743429.
� ഏറനാട്‌- പി.പി. ജയചന്ദ്രന്‍ (അഡീഷനല്‍ തഹസില്‍ദാര്‍, മഞ്ചേരി)- 9446370038.
� നിലമ്പൂര്‍ – പി.പ്രസന്നകുമാരി (അഡീഷനല്‍ തഹസില്‍ദാര്‍, നിലമ്പൂര്‍) -8547615901.
� വണ്ടൂര്‍ – പി.ഗീത (സീനിയര്‍ സൂപ്രണ്ട്‌, സ്യൂട്ട്‌ സെല്‍, കലക്‌ടറേറ്റ്‌)-9446468798.
� മഞ്ചേരി – എം.അബ്‌ദുള്‍ സലാം (സീനിയര്‍ സൂപ്രണ്ട്‌, ഇന്‍സ്‌പെക്ഷന്‍, കലക്‌ടറേറ്റ്‌)-9446635050.
� പെരിന്തല്‍മണ്ണ – കെ.ലത (അഡീഷനല്‍ തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ) -9447354613.
� മങ്കട- എന്‍.എം. മെഹറലി (സീനിയര്‍ സൂപ്രണ്ട്‌, സബ്‌കലക്‌ടര്‍ ഓഫീസ്‌ പെരിന്തല്‍മണ്ണ) -9746257646.
� മലപ്പുറം- ഒ.വിജയകുമാര്‍ (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ.മലപ്പുറം)- 9497350340.
� വേങ്ങര- കെ. സക്കീന (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ കോട്ടക്കല്‍)- 9961299450.
� വള്ളിക്കുന്ന്‌- എന്‍. രാമചന്ദ്രന്‍ (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ.കോട്ടക്കല്‍)- 9447407848.
� തിരൂരങ്ങാടി- എം.എന്‍. രതി (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ.കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌)- 8893435627.
� താനൂര്‍- എസ്‌. ജയശങ്കര്‍ പ്രസാദ്‌ (സീനിയര്‍ സൂപ്രണ്ട്‌, റവന്യൂ ഡിവിഷനല്‍ ഓഫീസ്‌ തിരൂര്‍) -9446397206.
� തിരൂര്‍- പി.കെ. രമ (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ.തിരൂര്‍)- 9846899374.
� കോട്ടക്കല്‍- പി.ഷാജു (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.ആര്‍.തിരൂര്‍)- 9995962492.
� തവനൂര്‍- എന്‍.ബീന (സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ.കോട്ടക്കല്‍)- 9446995385.
� പൊന്നാനി- വി.എം.ബീബാസ്‌ (അഡീഷനല്‍ തഹസില്‍ദാര്‍ പൊന്നാനി)- 9495179221.

Related Articles