മാതൃകയാക്കാവുന്ന കമ്മ്യൂണിസ്റ്റ് ജീവിതം: പിണറായി.

മാതൃകയാക്കാവുന്ന കമ്മ്യൂണിസ്റ്റ് ജീവിതം നയിച്ച നേതാവായിരുന്നു സി.കെ.ചന്ദ്രപ്പന്‍ എന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു. ഇടതുപക്ഷഐക്യത്തിന് മുന്‍തൂക്കം നല്‍കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും രോഗം വകവെയ്ക്കാതെ പിറവത്ത്് വന്ന് പ്രചരണം നടത്തിയതിലൂടെ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ്് സ്ഥൈര്യമാണ് കാണിച്ചതെന്നും പിണറായി പറഞ്ഞു.