മാണൂര്‍-പറങ്കിമൂച്ചിക്കല്‍ റോഡ്‌ ഒന്നാംഘട്ട ഉദ്‌ഘാടനം

mla-roadകോട്ടക്കല്‍: മാണൂര്‍-പറങ്കിമൂച്ചിക്കല്‍ റോഡ്‌ ഒന്നാംഘട്ടം ഉദ്‌ഘാടനം എംപി അബ്ദുസമദ്‌ സമദാനി എംഎല്‍എ നിര്‍വഹിച്ചു. വര്‍ണാഭമായ ഘോഷയാത്രയും കരിമരുന്ന്‌ പ്രയോഗവും നടന്നു. 4.4 കോടി രൂപ വിനിയോഗിച്ചാണ്‌ റോഡ്‌ റബ്ബറൈസ്‌ഡ്‌ ചെയ്‌ത്‌ നവീകരിക്കുന്നത്‌. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ പി ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്‌ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡണ്ട്‌ ടി ടി കോയാമു ബ്ലോക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ വി എ റഹ്മാന്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സൈത്‌ പുല്ലാണി,പൊന്മള ഗ്രാമപഞ്ചായത്ത്‌ മുന്‍പ്രസിഡണ്ട്‌ നഫീസ ടീച്ചര്‍, ഹബീബ്‌ റഹ്മാന്‍, റിയാസ്‌ മാസ്റ്റര്‍, പി ശശി, വി ഇബ്രാഹീംകുട്ടി, ഫൈസല്‍ മുട്ടിപ്പാലം, മുഹമ്മദ്‌മുസ്‌തഫ, ഹംസ പാല, പി രായീന്‍കുട്ടി, പാല അഹമ്മദ്‌കുട്ടി, ടി ടി അന്‍വര്‍, പി മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.