മാണി രാജിവെച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതികൂല കോടതിവിധിയെ തുടര്‍ന്ന്‌ മന്ത്രി കെ എം മാണി രാജിവെച്ചു. അദേഹത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌്‌ ചീഫ്‌വിപ്പ്‌ തോമസ്‌ ഉണ്ണിയാടനും രാജി നല്‍കി. ഒന്നര ദിവസത്തെ അനിശ്ചിതത്വത്തിനും രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഒടുവില്‍ ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെയായിരുന്നു രാജിപ്രഖ്യാപനം.

ക്ലിഫ്‌ഹൗസിലെത്തി രാജിക്കത്തുകള്‍ റോഷി അഗസ്‌റ്റിനും ജോസഫ്‌ എം പുതുശ്ശേരിയും മുഖ്യമന്ത്രിക്ക്‌ കൈമാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തിലാണ്‌ മാണിയുടെ രാജിവെച്ചത്‌. എന്നാല്‍ ചീഫ്‌ വിപ്പ്‌ ഉണ്ണിയാടന്റെ രാജി അംഗീകരിച്ചിട്ടില്ല. അദേഹം രാജിവെ്‌ചചത്‌ പെട്ടെന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍, മാണി ഉള്‍പ്പെടെയുള്ളവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ ശേഷമേ അംഗീകരിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കും പരിമുറുക്കങ്ങള്‍ക്കും അവസാനമാണ്‌ മാണിയുടെ രാജി.