മാണി ഒടുവില്‍ രാജിസന്നദ്ധത അറിയിച്ചു

k m maniതിരു: കേരള കോണ്‍ഗ്രസ്‌ സ്‌റ്റിയറിംഗ്‌ കമ്മിറ്റിയോഗത്തില്‍ മാണി രാജി സന്നദ്ധത അറിയിച്ചു. മാണി ഇന്നു തന്നെ രാജി വെച്ചേക്കുമെന്നാണ്‌ സൂചന. കേരള കോണ്‍ഗ്രസ്‌ എമ്മിന്റെ സ്‌റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനമായത്‌. ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലെന്നാണ്‌ പാര്‍ട്ടിയിലെ പൊതുവികാരം. കേരള കോണ്‍ഗ്രസ്‌ എമ്മിന്റെ എ ല്ലാ എംഎല്‍എമാരും രജിവെച്ച്‌ പുറത്ത്‌ നിന്ന്‌ സര്‍ക്കീരിനെ പിന്തുണയ്‌ക്കുമോ എന്ന കാര്യത്തിലും തീരുമാനമായതായാണ്‌ സൂചന.

രാജി സന്നദ്ധത അറിയിച്ച മാണി വകുപ്പ്‌ുകള്‍ മുഖ്യമന്ത്രി കൈവശം വെയ്‌ക്കുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ചു. സിഎഫ്‌ തോമസ്‌ മന്ത്രിയാകണമെന്ന്‌ മാണി ആവശ്യപ്പെട്ടതായാണ്‌ സൂചന. എന്നാല്‍ പി ജെ ജോസഫ്‌ മന്ത്രിയാകണമെന്നാണ്‌ യോഗത്തില്‍ പൊതുവെ ഉയര്‍ന്ന വികാരം എന്നാണ്‌ റിപ്പോര്‍ട്ട്‌.

മാണിക്കൊപ്പം പാര്‍ട്ടിയുടെ എംഎല്‍മാരും രാജിവെക്കണമെന്നാണ്‌ മാണി ഗ്രൂപ്പ്‌ സിറ്റിയറിംഗ്‌ കമ്മിറ്റി യോഗം മുന്നോട്ട്‌ വെച്ച ആവശ്യം. എന്നാല്‍ മറ്റുള്ളവര്‍ രാജി വെയ്‌ക്കേണ്ടി വന്നരില്ലെന്ന്‌ എന്നാണ്‌ ജോസഫ്‌ വിഭാഗത്തിന്റെ നിലപാട്‌. രാജിക്ക്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗീകാരം നല്‍കണമെന്നായിരുന്നു മാണിയുടെ ആവശ്യം. എന്നാല്‍ രാജിക്കാര്യം സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗീകരിച്ചില്ല.

പര്‍ട്ടി സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗം കെ എം മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്ത്‌ിയില്‍ പുരോഗമി്‌കകുകയാണ്‌.

ഹൈക്കോടതി പരാമര്‍ശത്തില്‍ രാജി വെക്കില്ലെന്ന മാണിയുടെ നിലപാട്‌ യുഡിഎഫ്‌ തള്ളി. മാണിയുടെ ഭീഷണിക്ക്‌ വഴങ്ങേണ്ടന്ന നിലപാടിലാണ്‌ കോണ്‍ഗ്രസ്‌. കെ എം മാണി രാജിവെക്കണമെന്ന്‌ യുഡിഎഫ്‌ ഒറ്റക്കെട്ടായിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ മുസ്ലിംലീഗ്‌ അടക്കം എല്ലാ കക്ഷികളും കര്‍ശന നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. മാണിവിഭാഗം ഇതോടെ യുഡിഎഫില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ്‌. കേരളാ കോണ്‍ഗ്രസ്‌ തീരുമാനത്തിനായി യുഡിഎഫ്‌ കാത്തിരിക്കുകയാണ്‌ കേരളാ കോണ്‍ഗ്രസ്‌ യോഗ തീരുമാനത്തിന്‌ ശേഷം യുഡിഎഫ്‌ യോഗം ചേരും.

ജോസഫ്‌ വിഭാഗം മാണിയെ കൈവിട്ട സ്ഥിതിയിലാണ്‌ രാജിക്ക്‌ തയ്യാറല്ലെന്ന്‌ ജോസഫ്‌ ഗ്രൂപ്പ്‌ എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പി ജെ ജോസഫ്‌ ടി യു കുരുവിള. മോന്‍സ്‌ ജോസഫ്‌ എന്നിവര്‍ മാണിക്കൊപ്പം രാജിവെ്‌കകില്ലെന്ന്‌ പറഞ്ഞു. അതെസമയം വെറുക്കപ്പെട്ട നേതാവിനെ സംരക്ഷിക്കേണ്ടതില്ലെന്ന്‌ അജയ്‌ തറയില്‍ അഭിപ്രായപ്പെട്ടു.

ഹൈക്കോടതി പാരാമര്‍ശ്‌തതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്‌ കെ എം മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി മന്ത്രിയായി തുടരാനാണ്‌ മാണിയുടെ തന്ത്രം. രാജി വെക്കേണ്ടി വന്നാല്‍ കേരളാ കോണ്‍ഗ്രസ്‌ മുന്നണിയില്‍ നിന്ന്‌ പുറത്തുപോകുമെന്നും അപ്പോള്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നും മാണി പറഞ്ഞു. എന്നാല്‍ അതെസമയം അഞ്ച്‌ കേരളാ കോണ്‍ഗ്ര്‌സ എംഎല്‍എ മാര്‍ മാണിക്കൊപ്പം രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്‌. കൂടാതെ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണ്യാടനും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്‌.