മാണിയെ വഴിയില്‍ തടയാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു

k m maniതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്നു  ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി മാണി ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ തടയും. കെ എം മാണി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനും തീരുമാനമായി.

ഏപ്രില്‍ 6,7,9 തീയതികളില്‍ ജില്ലാ തലത്തില്‍ ജാഥകള്‍ സംഘടിപ്പിക്കും. മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 22ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും ഉപരോധം നടത്താനും യോഗത്തില്‍ തീരുമാനമായി.

ഒഴിവു വരുന്ന രാജ്യസഭാ സീറ്റീല്‍ ജയം ഉറപ്പുള്ളതില്‍ സി പി എം മത്സരിക്കും. രണ്ടാമത്തെ സീറ്റ് സി പി ഐയ്ക്ക് നല്‍കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.