മാംഗോ ബൈറ്റ്‌സില്‍ മായം; ലക്ഷകണക്കിന് മിഠായികള്‍ പിന്‍വലിക്കുന്നു.

മുംബൈ: പാര്‍ലെ ബ്രാന്റിന്റെ മിഠായിയായ മാംഗോ ബൈറ്റില്‍ മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് വിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കാന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു.

രണ്ടുകോടിയോളം രൂപ വിലവരുന്ന മിഠായികളാണ് നിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത്.

മിഠായി നിര്‍മിക്കാന്‍ മായം ചേര്‍ത്ത ലാക്റ്റിക് ആസിഡാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. പാര്‍ലെയുടെ മറ്റൊരു മിഠായിയായ കച്ച മാംഗോ ബൈറ്റിന് ഉപയോഗിക്കുന്ന ഒരു കോടിയിലധികം രൂപയുടെ നിര്‍മാണ യോഗ്യമല്ലാത്ത പഞ്ചസാരയും ലാക്റ്റിക് ആസിഡും റെയ്ഡില്‍ പിടിച്ചെടുത്തു.