മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ചു. 15 മരണം.

മൂംബൈ: മഹാരാഷ്ട്രയിലെ ഗട്ച്ചിറോഡില്‍ നടന്ന മാവോയിസ്റ്റ് അക്രമണത്തില്‍ 15 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം മൈന്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. സിആര്‍പിഎഫിന്റെ 192ാം ബറ്റാലിയനില്‍ ഉള്‍പ്പെട്ടവരാണ് മരണപ്പെട്ടത്. പുഷ്‌തോളയില്‍ നിന്ന് ഗാട്ടയിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍. ആന്ധ്രപ്രദേശിനോടും മധ്യപ്രദേശിനോടം ഛത്തീസ്ഘഢിനോടും ചേര്‍ന്ന കിടക്കുന്ന പ്രദേശമാണിത്. ശക്തമായ മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടിയുള്ള പ്രദേശമാണിത്.
അപകടം നടന്ന പുഷ്‌തോള മേഖല ഒരു ഒറ്റപ്പെട്ട സ്ഥലമായതിനാലും രക്ഷാപ്രവര്‍ത്തനം സുഗമമല്ലാത്തതിനാലും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്ററിലെത്തിയാണ് ജവാന്‍മാരെ ആശുപത്രിയിലെത്തിച്ചത്. മഹാരാഷ്ട്ര ഡിജിപിയും സിആര്‍പിഎഫ് ചീഫ് കെ. വിജയകുമാറും സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. 2009 ല്‍ ഇവിടെ ന്ടന്ന നക്‌സെല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.