മഹാരാഷ്ട്രയില്‍ കെട്ടിടം തര്‍ന്നു; നിരവധിപേര്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നു

building_579901മുംബൈ: മഹാരാഷ്ട്രയിലെ ഭിന്‍വാഡിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണസേന, അഗ്നിശമനസേന, ഹോംഗാര്‍ഡ്, അടക്കമുള്ളവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

പുലര്‍ച്ചെ 6.45ന് മുംബൈയില്‍ നിന്ന് വടക്ക് കിഴക്ക് 20 കിലോമീറ്റര്‍ അകലെ ഭിന്‍വാഡിയിലായിരുന്നു അപകടം. അപകട ഭീഷണിയുള്ള കെട്ടിടമാണെന്ന് മുനിസിപ്പല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്ത കെട്ടിടമാണ് തകര്‍ന്നുവീണത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ 31ന് മഹാരാഷ്ട്രയിലെ ജെ.ബി നഗറില്‍ മൂന്നുനില കെട്ടിടം നിലംപതിച്ച് എട്ടു പേര്‍ മരിച്ചിരുന്നു.