മഹമൂദ്‌ കസൂരിയുടെ പുസ്‌തക പ്രകാശനം; സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേനയുടെ കരിഓയില്‍ പ്രയോഗം

Untitled-1 copyമുംബൈ: പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ്‌ കസൂരിയുടെ പുസ്‌തക പ്രകാശന ചടങ്ങിന്റെ സംഘാടകനും മുന്‍ ബി ജെ പി എംപിയുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു. ഇന്നുരാവിലെ കുല്‍ക്കര്‍ണിയുടെ വീട്ടിലെത്തിയ ഒരു സംഘം ശിവസേന പ്രവര്‍ത്തകരാണ്‌ കുല്‍ക്കര്‍ണിയെ അധിക്ഷേപിക്കുകയും ദേഹത്ത്‌ കരിഓയില്‍ ഒഴിക്കുകയും ചെയ്‌്‌തത്‌. ഈ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

അതേസമയം ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴി്‌ച്ചെങ്കിലും പുസ്‌തക പ്രകാശന ചടങ്ങില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. തങ്ങള്‍ പറഞ്ഞത്‌ അനുസരിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രതിഷേധ നടപടികളുമായി മു്‌ന്നോട്ട്‌ പോകുമെന്ന്‌ ശിവസേന പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി അദേഹം പറഞ്ഞു. പിസ്‌തക പ്രകാശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ദേഹത്ത്‌ കരിഓയിലുമായി അദേഹം പങ്കെടുത്തു. പുസ്‌തകത്തിന്റെ രചയിതാവ്‌ ഖുര്‍ഷിദ്‌ മഹമൂദ്‌ കര്‍സൂരിയും പങ്കെടുത്ത ചടങ്ങില്‍ പുസ്‌തകത്തിന്റെ അനൗദ്യോഗിക പ്രകാശനം നടത്തി.

ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങളെ വിലകുറച്ച്‌ കാണരുതെന്ന്‌ ഖുര്‍ഷിദ്‌ കസൂരി പറഞ്ഞു.

പ്രകാശചടങ്ങില്‍ പങ്കെടുക്കാനായി ഖുര്‍ഷിദ്‌ മഹമൂദ്‌ കസൂരി മുംബൈയിലെ ഹോട്ടലില്‍ എത്തിയിട്ടുണ്ട്‌. ഇദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയതായി പോലീസ്‌ അറിയിച്ചു. പുസ്‌തക പ്രകാശനം റദ്ദാക്കണമെന്ന ആവശ്യവുമായി ശിവസേന നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇല്ലെങ്കില്‍ പ്രകാശനം തടസ്സപ്പെടുത്തുമെന്നും ഇവര്‍ മു്‌ന്നറിയിപ്പ്‌ നല്‍ികിയിരുന്നു. പരിപാടിയുമായി മുന്നോട്ട്‌ പോയാല്‍ കൂടുതല്‍ ആക്രമണം നേരിടേണ്ടിവരുമെന്ന്‌ ശിവസേന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

പാക്ക്‌ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി തടഞ്ഞതിനു പിന്നാലെയാണ്‌ കസൂരിക്കെതിരെയും സേന രംഗത്തെത്തിയിരിക്കുന്നത്‌.