മഴക്കാല പൂര്‍വ ശുചീകരണം: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ തുടക്കമായി

31_20120915മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നടത്തുന്ന ശുചീകരണപ്രവൃത്തികളുടെ ഉദ്‌ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ്‌ പരിസരത്ത്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ഉമ്മര്‍ ഫാറൂഖ്‌ നിര്‍വഹിച്ചു. അടുത്ത രണ്ട്‌ ദിവസങ്ങളിലായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളും പരിസരവും മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കും. മഴക്കാലത്ത്‌ ജല-കൊതുക്‌ ജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ വീടുകള്‍ക്ക്‌ പുറമെ ഓഫീസും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.