മല്‍സ്യതൊഴിലാളി യൂണിയന്‍ ജില്ലാ കൗണ്‍സില്‍

പരപ്പനങ്ങാടി: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 12 ന് നടത്തുന്ന കലക്ടറേറ്റ് ധര്‍ണയില്‍ ആയിരം മല്‍സ്യതൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.

പരപ്പനങ്ങാടി സ. കെ.പി ഇബ്രാഹീം കുട്ടി നഗറില്‍ ചേര്‍ന്ന കൗണ്‍സില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.പി സോമസുന്ദരന്‍ അധ്യക്ഷനായി. മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീര്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ. പി ബാലകൃഷ്ണന്‍,യൂണിയന്‍ ജില്ലാ സെക്രട്ടറി എം ബാപ്പുട്ടി എന്നിവര്‍ സംസാരിച്ചു. കെ.പി.എം കോയ സ്വാഗതവും എം അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം ഡോ. കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി. പി സോമസുന്ദരന്‍ അധ്യക്ഷനായി. കൂട്ടായി ബഷീര്‍, എം ബാപ്പുട്ടി എന്നിവര്‍ സംസാരിച്ചു. എം പി സുരേഷ്ബാബു സ്വാഗതവും കെ പി എം കോയ നന്ദിയും പറഞ്ഞു.