മല്യയുടെ 6000 കോടിയുടെ ആസ്തി കണ്ടുകെട്ടും

mallyaമുംബൈ : ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ 6000 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ രണ്ടാംഘട്ട നടപടിയുടെ ഭാഗമായാണ് സ്വത്ത് കണ്ടുകെട്ടുന്നത്.

കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദേശം മല്യ തുടര്‍ച്ചയായി ലംഘിച്ച സാഹചര്യത്തിലാണിത്. മല്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്താണ് കണ്ടുകെട്ടാന്‍ നിശ്ചയിച്ചത്. കേസില്‍ മല്യയുമായി ബന്ധമുള്ളവര്‍ക്കെതിരെയും സമാന നടപടി ആരംഭിക്കുമെന്ന് ഇഡി അറിയിച്ചു.