മലാല കണ്ണുതുറന്നു.. സംസരിച്ചു..നടന്നു.

ലണ്ടന്‍: ലോക ജനതയുടെ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ മലാല യൂസഫായി എന്ന പതിനാലുകാരി പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍ നിന്ന് എഴുന്നേറ്റു സംസാരിച്ചു. അവളാദ്യം തിരക്കിയത് ഞാന്‍ ഏത് രാജ്യത്താണ് എന്നാണ്. താലിബാന്‍ ഭീകരുടെ വെടിയേറ്റ് ഇംഗ്ലണ്ടിലെ ബര്‍മിങ് ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലാലയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും അണുബാധ ഒഴിഞ്ഞിട്ടില്ല. മലാലയ്ക്ക് വെടിയേറ്റിട്ട് പത്ത് ദിവസങ്ങള്‍ കഴിഞ്ഞു. മലാലയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും ചിത്രങ്ങളും ആശുപത്രി അധികൃതര്‍ മലാലയുടെ കുടുംബത്തിന്റെ അനുമതിയോടെ പുറത്തുവിട്ടു.

സ്‌കൂള്‍ ബസില്‍വെച്ച് ഭീകരരുടെ വെടിയുണ്ട മലാലയുടെ തലച്ചേറിനെ ഉരസിപോയിരുന്നു. വെടിയുണ്ടയുടെ ഭാഗങ്ങള്‍ താടിവഴി തൊണ്ടയില്‍ വരെ ഉണ്ടായിരുന്നു. ഇവ പാക്കിസ്ഥാനില്‍ വെച്ച്തന്നെ നീക്കം ചെയ്തിരുന്നു. ഇനി തലയോട്ടിയില്‍ ചില ചികിത്സകള്‍ കൂടി നടത്തേണ്ടതുണ്ട്.

മലാല തന്നെ സഹായിച്ചവര്‍ക്കെല്ലാം കുറഞ്ഞവാക്കില്‍ നന്ദിപറഞ്ഞു.