മലാലയുടെ ജീവിതം സിനിമയാകുന്നു; മലാലയായി അഭിനിനയിക്കുന്ന കുട്ടിക്ക് താലിബാന്‍ ഭീഷണി.

പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനായി പോരാടി താലിബാന്‍ ഭീകരരാല്‍ ആക്രമിക്കപ്പെട്ട മലാലാ യൂസഫ്‌സായിയുടെ ജീവിതം സിനിമയാകുന്നു. ‘ഗുല്‍ മകായ’് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അംജിത്ത് ഖാനാണ്. ഈ ചിത്രത്തില്‍ മലാലയായി വേഷമിടുന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും താലിബാന്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ധാക്കയില്‍ നിന്നുള്ള ഫാത്തിമ ഷേഖാണ് ചിത്രത്തില്‍ മലാലയായി അഭിനയിക്കുന്നത്.

പാകിസ്ഥാന്‍, ലണ്ടന്‍, ഇന്ത്യ, ഇറാന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റൈ ചിത്രീകരണം.

തീവ്രവാദികളുടെ കഥപറയുന്ന ചിത്രമായതിനാല്‍ ചിത്രത്തിന് ഭീഷണിയുണ്ടാകുമെന്ന പ്രതീക്ഷിച്ചു തന്നെയാണ് ചിത്രം എടുക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.