മലാലയുടെ ജീവന്‍ രക്ഷിക്കാന്‍ ലണ്ടനിലേക്ക്

ണ്ടന്‍: താലിബാന്‍ ബീകരരുടെ വെടിയേറ്റ പാക്കിസ്ഥാനിലെ സമാധാന പ്രവര്‍ത്തകയായ മലാല യൂസാഫിയുടെ ജീവന്‍ രക്ഷിക്കാന്‍ മികച്ച ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോയി . പെഷ്‌വാറിലെ സൈനിക ആശുപത്രിയില്‍ നിന്ന് ഇസ്ലാമാബാദിലേക്കും അവിടെനിന്ന് പ്രത്യേകം തയ്യാറാക്കിയ എയര്‍ ആംബുലന്‍സിലുമാണ് മലാലയെ ലണ്ടനിലെത്തിക്കു.

യു എ ഇ ആണ് ഈ പ്രത്യക എയര്‍ ആംബുലന്‍സ് നല്‍കിയത്. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം തന്നെ മലാലയ്‌ക്കൊപ്പമുണ്ട്.

വെടിയേറ്റതിനെ തുടര്‍ന്ന് മലാലയുടെ തലയോട്ടിയില്‍ ക്ഷതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചില ഭാഗങ്ങള്‍ മാറ്റി വെക്കുന്നതടക്കമുള്ള നൂതന ചിക്തസയായണ് മലാലയ്ക്ക് ആവശ്യമായി വന്നിരി്ക്കുന്നത്.

ബ്രിട്ടണിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഒരു ആശു പത്രിയിലാണ് ചികിത്സയൊരുക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിയ മലാല എന്ന പെണ്‍കുട്ടിയെ താലിബാന്‍കാര്‍ സ്‌കൂള്‍ വിട്ട് വരുന്ന വഴി വെടിവെച്ചിട്ടത്.