മലാലയുടെ ആരോഗ്യത്തിനായി പാക്കിസ്താനില്‍ ഇന്ന് പ്രാര്‍ത്ഥനാ ദിനം.

ഇസ്ലാമാബാദ് : താലിബാന്‍ ഭീകരരുടെ വെടിയേറ്റ് തീവ്രപരിചരണ വിഭാഗതത്ില്‍ കഴിയുന്ന മലാല യൂസഫായിയുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായി പാക്കിസ്താനില്‍ ഇന്ന് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.

വിദ്യാര്‍ത്ഥിനിയെ വെടിവെച്ച താലിബാന്‍ ബീകരര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് പാകിസതാനില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. വെടിവെച്ചവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

അതെസമയം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മലാലയെ കൂടുതല്‍ മികച്ച സൗകര്യങ്ങളുള്ള റാവല്‍ പിണ്ടിയിലെ ആംഡ് ഫോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് മാറ്റിയിരിക്കുകയാണ്.