മലയാള സര്‍വകലാശാലയില്‍ കാവാലം അനുസ്‌മണം

kavalamനാടകകൃത്തും സംവിധായകനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരെ മലയാള സര്‍വകലാശാല അനുസ്‌മരിച്ചു. കേരളീയ സംഗീതവും പരമ്പരാഗത തിയറ്റര്‍ സങ്കല്‌പവും സമന്വയിപ്പിച്ച്‌ മലയാള നാടകവേദിയെ പൊളിച്ചെഴുതിയ മഹാപ്രതിഭയായിരുന്നു കാവാലമെന്ന്‌ അനുസ്‌മരണ സമ്മേളനം അഭിപ്രായപ്പെട്ടു. അത്ഭുതകരമായ താളബോധവും നാടന്‍ പാട്ടിന്റെ ലാളിത്യവുമാണ്‌ കാവാലത്തിന്റെ കവിതകളെയും ഗാനങ്ങളെയും അനശ്വരമാക്കാന്‍ സഹായിച്ചതെന്ന്‌ മലയാള സാഹിത്യ വിഭാഗം പ്രൊഫസറും കഥാകാരിയുമായ ഡോ. ടി. അനിതകുമാരി അനുസ്‌മരിച്ചു. സംസ്‌കാരപൈതൃക പഠനവിഭാഗം അസി. പ്രൊ. കെ.വി. ശശി, ഡോ. എന്‍.വി. മുഹമ്മദ്‌ റാഫി, ഡോ. രോഷ്‌നി സ്വപ്‌ന, വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറി എ.ജി അനുഗ്രഹ എന്നിവര്‍ സംസാരിച്ചു.