മലയാളി ഹൗസ് നിര്‍ത്തിവെയ്ക്കണം.

പെരിന്തല്‍മണ്ണ: മലയാളി ഹൗസ് എന്ന പരിപാടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഒരു സ്വകാര്യ ചാനലില്‍ പ്രൈം ടൈമില്‍ പ്രദര്‍ശിപ്പിക്കുന്ന ‘മലയാളി ഹൗസ്’ റിയാലിറ്റി ഷോ സംപ്രേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രി കെ സി ജോസഫിന് കത്തയച്ചു. കേരളീയ സാംസ്‌കാരിക മുഖം വികൃതമാക്കുന്ന മലയാള ചാനലുകളുടെ കടന്നുകയറ്റം ചെറുക്കാന്‍ മന്ത്രി ഇടപെടണമെന്ന് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാസാഹിത്യവേദി സമ്മേളനത്തില്‍് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.