മലയാളിക്ക് മമ്മുട്ടിയുടെ വിഷു കൈനീട്ടമായി കോബ്ര

ഡല്‍ഹിയിലെ ഫ്രീസ്റ്റെയില്‍ ബോക്‌സിംഗ് താരങ്ങളായ രാജയുടെയും കരിയുടെയും കഥ പറയുന്ന കോബ്ര വിഷുവിന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിയും ലാലും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ലാല്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേണു നിര്‍വ്വഹിക്കുന്നു. സലീം കുമാര്‍, ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, ബാബു ആന്റണി, ജഗതി ശ്രീകുമാര്‍, രാമു, റെജി, പത്മപ്രിയ, കനിഹ, ബിന്ദു മുരളി തുടങ്ങിയവരാണ് കോബ്രയിലെ മറ്റ് താരങ്ങള്‍. ഷെര്‍ലിയായി പത്മപ്രിയയും ആനിയായി കനിഹയും പ്രത്യക്ഷപ്പെടുന്നു.
സന്തോഷവര്‍മ്മ രചിച്ച് അലക്‌സ്‌പോള്‍ ഈണം നല്‍കിയ നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

കോട്ടയം സ്വദേശികളായ കരിയും രാജയും കോ-ബ്രദേഴ്‌സ് എന്നതിനൊപ്പം തന്നെ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ പ്രതീകങ്ങളുമാണ്. കോബ്രകള്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇരുവരും ഒരു പ്രതിജ്ഞ എടുത്തിട്ടുമുണ്ട്. സഹോദരിമാരെ മാത്രമേ വിവാഹം കഴിക്കൂവെന്നതാണ് ഇവരുടെ തീരുമാനം.
ജോണ്‍ സാമുവലിന്റെ എന്നയാളിന്റെ പെണ്‍മക്കളെ കാണുന്നതോടെ ഉണ്ടായ സംഭവങ്ങള്‍ അവരുടെ ജീവിതത്തെ മാറി മറിക്കുന്നു.