മലയരയന്‍മാര്‍ക്ക് വിലക്ക്

പത്തനംതിട്ട: മകരവിളക്ക് കത്തിക്കാന്‍ മലയരയന്‍മാര്‍ പൊന്നമ്പലമേട്ടിലേക്ക് പോകുന്നതിന് വിലക്ക്.
പത്തനംതിട്ട ജില്ലാപോലീസ് സുപ്രണ്ടാണ് മലയരയ നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. പൊന്നമ്പലമേട്ടില്‍ പ്രവേശിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. മുന്‍ ദിവസങ്ങളില്‍ മലയരയന്‍മാര്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുമെന്ന് പറഞ്ഞിരുന്നു. ശബരിമല മേല്‍ശാന്തി ഇവര്‍ക്ക് പിന്തുണയുമായെത്തിയിരുന്നു.