മലബാറില്‍ ബലിപെരുന്നാള്‍ 26 ന്

മലപ്പുറം: നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി മലബാറില്‍ 26 നു തന്നെ ബലിപെരുന്നാള്‍ ആഘോഷിക്കും.

ദുല്‍ഖഅദ് 29 ന് പരപ്പനങ്ങാടി കടപ്പുറത്ത് മാസപ്പിറവ് കണ്ടതായി വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിച്ചതിനാല്‍ 17 ന് ദുല്‍ഹിജ്ജ ഒന്നായും അതനുസരിച്ച് ബലി പെരുന്നാള്‍ 26 ന് വെള്ളിയാഴ്ചയായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍, കോഴിക്കോട് കാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എന്നിവര്‍ അറിയിച്ചു.