മലബാര്‍ ഫഌവര്‍ ഷോ.

മലപ്പുറം: മലബാര്‍ ഫഌര്‍ഷോ മലപ്പുറം കാര്‍ണിവെല്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 10 വരെ കോട്ടക്കുന്നിലും ഏപ്രില്‍ 13 മുതല്‍ 29 വരെ തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജൈവ കാര്‍ഷിക വിപ്ലവം ലക്ഷ്യമിട്ട് നടത്തുന്ന പ്രദര്‍ശനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി വിവിധ തരം പുഷ്പഫല സസ്യ-കാര്‍ഷികപ്രദര്‍ശനവും വിപണനസ്റ്റാളുകളും കാര്‍ണിവെലും ഉണ്ടായിരിക്കും.ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഗ്രീന്‍ ഇന്ത്യ അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, സൗത്ത് ഇന്ത്യന്‍ യൂത്ത്് കൗണ്‍സില്‍ നാഷണല്‍ യുത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവരാണ് മേള സംഘടിപ്പിക്കുന്നത്.

മലപ്പുറത്തെ മികച്ച ഗാര്‍ഡനെ തിരഞ്ഞെടുക്കാനുള്ള മത്സരം, വാഹന പുഷ്പാലങ്കാര മത്സരം തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും എവറോളിംങ് ട്രോഫിയും ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്് :9037561201,9895989371 എന്ന നമ്പറില്‍ ബന്ധപ്പെടുക.