മലബാര്‍ ഗോള്‍ഡില്‍ നിന്ന് 5 പവന്‍ നെക്‌ലേസ് മോഷ്ടിച്ചു.

കോഴിക്കോട് : സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടു സ്ത്രീകള്‍ കോഴിക്കോട്ടെ മലബാര്‍ഗോള്‍ഡിന്റെ ഷോറൂമില്‍ നിന്ന് 5 പവന്റെ സ്വര്‍ണ നെക്‌ലേസ്് മോഷ്ടിച്ചു.

പാളയം എംഎം അലി റോഡിലെ ഷോറൂമില്‍ നിന്നാണ് മോഷണം മടന്നത്. സ്ത്രീകള്‍ മോഡലുകള്‍ നോക്കാനെന്ന വ്യാജേന ആഭരണങ്ങള്‍ ഒാരോന്നായി പരിശോധിച്ചു. ഇതിനിടയില്‍ ഷോകേസില്‍ വച്ച അഞ്ച് പവന്റെ നെക്‌ലേസ് കൂടി നോക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഇത് നോക്കുന്നതിനിടെ സെയില്‍സ് മാന്റെ ശ്രദ്ധ തെറ്റിയ തക്കത്തിന് ആഭരണം വസ്ത്രത്തിനുള്ളിലേക്ക് ഒളിപ്പിക്കുകയായിരുന്നു.

പിന്നീട് സ്വര്‍ണാഭരണം വാങ്ങാതെ ഇവര്‍ മടങ്ങി. രാത്രി സ്റ്റോക്കെടുക്കുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പിന്നീട് ശനിയാഴ്ച ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് സ്ത്രീകള്‍ മോഷണം നടത്തുന്ന രംഗങ്ങള്‍് കണ്ടത്.

മാന്യമായി വസ്ത്രംധരിച്ചെത്തിയ ഈ സ്ത്രീകളെ കുറിച്ച് സെയില്‍സ്‌മേന്‍ സംശയം തോന്നിയിരുന്നില്ല. എറണാകുളത്തെ മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമില്‍ നിന്ന് ഇവര്‍ നേരത്തെ മോഷണം നടത്തിയയായി പോലീസ് പറയുന്നു. ഈ സ്ത്രീകള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ജ്വല്ലറിയുടമയുടെ പരാതിയെ തുടര്‍ന്ന് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.