മലപ്പുറത്ത് ജ്വല്ലറിയില്‍ വന്‍കവര്‍ച്ച.

മലപ്പുറം: നഗരത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മലപ്പുറം-പെരിന്തല്‍മണ്ണ റോഡിലെ ചേക്കുപ്പ ജ്വല്ലറിയിലാണ് മോഷണം നടന്നത്. നഷ്ടം കണക്കാക്കിയിട്ടില്ല. ജീവനക്കാര്‍ ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.

 

ജ്വല്ലറിയുടെ പുറക് വശം തുരന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയിലാണ് സംഭവം. അഞ്ചുകിലോയിലധികം വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ലോക്കര്‍ മോഷ്ടാക്കള്‍ക്ക് തുറക്കാനായിട്ടില്ല.

 

തെളിവെടുപ്പ് തുടരുകയാണ്. ഹംസ, മുസ്തഫ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. മലപ്പുറം പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.