മലപ്പുറത്ത്‌ കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി: ഓണ്‍ലൈനായി അപേക്ഷിക്കാം

മലപ്പുറത്ത്‌ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ ഒമ്പത്‌ വരെ കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി നടക്കും. താത്‌പര്യമുള്ളവര്‍ ഓഗസ്റ്റ്‌ 30 നും ഒക്‌ടോബര്‍ 15 നുമിടയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. joinindianarmy.nic.in ല്‍ ലോഗിന്‍ ചെയ്‌ത്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രിന്റെടുത്ത അഡ്‌മിറ്റ്‌ കാര്‍ഡും വിശദ വിവരങ്ങളുമായാണ്‌ റാലി ദിവസം എത്തണം.