മലപ്പുറത്ത്‌ ആറിടത്ത്‌ അപകടം, ആറുപേര്‍ക്ക്‌ പരുക്ക്‌

Untitled-1 copyകോട്ടക്കല്‍: ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ആറുപേര്‍ക്ക്‌ പരുക്ക്‌. കോട്ടക്കല്‍ കോട്ടപ്പടിയില്‍ കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരുക്കേറ്റു. കോട്ടക്കല്‍ സ്വദേശി കൊളക്കാടന്‍ ഹംസയുടെ മകന്‍ ഷംസുദ്ദീന്‍(19) നാണ്‌ പരുക്കേറ്റത്‌. പുതുപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ പുതുപ്പറമ്പ്‌ സ്വദേശി നെല്ലിക്കാട്ട്‌ വേലായുധന്റെ മകന്‍ ദിലീപ്‌(28) ന്‌ പരുക്കേറ്റു. തിരൂരില്‍ കാറിടിച്ച്‌ കാല്‍നടയാത്രക്കാരനായ തിരൂര്‍ മംഗലശ്ശേരി ഉണ്ണികൃഷ്‌ണന്റെ മകന്‍ അജയ്‌ കൃഷ്‌ണനും(15), ബൈക്കിടിച്ച്‌ ഏലാട്‌ പൊന്തല്‍ത്തൊടി മുഹമ്മദ്‌ ഹുസൈന്റെ മകന്‍ നജ്‌മുദ്ദീനും(24) പരുക്കേറ്റു. പറമ്പില്‍ പീടികയിലും പാറശ്ശേരിയിലും ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക്‌ പരുക്ക്‌. ഉച്ചയോടെയാണ്‌ രണ്ടു അപകടങ്ങളും നടന്നത്‌. പാറശ്ശേരിയില്‍ നടന്ന അപകടത്തില്‍ കാവഞ്ചേരി സ്വദേശി ചെട്ടിയാര്‍ വളപ്പില്‍ ഗോവിന്ദന്‌(62) പരുക്കേറ്റു. പറമ്പില്‍ പീടികയില്‍ നടന്ന അപകടത്തില്‍ പുകയൂര്‍ സ്വദേശി പാലമടത്തില്‍ മൊയ്‌തീന്റെ മകന്‍ അബ്ദുറഹിമാന്‌(54) പരുക്കേറ്റു. പരുക്കേറ്റ ആറുപേരെയും കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.